Saturday 22 October 2011

അവസാന നിമിഷങ്ങള്‍.



അവസാന നിമിഷങ്ങള്‍.















മുതസ്സിം ഖദ്ദാഫിയുടെ അവസാന നിമിഷങ്ങള്‍
കഴുത്തിനും നെഞ്ചിനുമിടയില്‍ വെടിയേറ്റ് മരണം ആസന്നമെന്നുറച്ചപ്പോള്‍
വളഞ്ഞിട്ട ശത്രുക്കള്‍ക്കും ആയുധങ്ങള്‍ക്കും നടുവില്‍
ശത്രുക്കളോട് ചോദിച്ചുവാങ്ങിയ വെള്ളം
അവസാനമായി കുടിക്കുന്ന മുതസ്സിം ഖദ്ദാഫി
എന്ന ഖദ്ദാഫിയുടെ മകന്‍.
അവസാനത്തെ സിഗരറ്റ് പുകഞ്ഞുകൊണ്ട്
വിരലിനിടയില്‍.
























അതുകഴിഞ്ഞ്അയാളവിടെ കിടന്നു.
മരണം വിഴുങ്ങുന്നതിനിടെ ശാന്തമായ നിമിഷങ്ങള്‍.
എല്ലാം അവസാനിച്ചു.
ഇനി ഈ ശരീരം ഉടമയ്ക്ക് ആവശ്യമില്ല.



















നിങ്ങളുടെ ധീരതയുടെ ചിഹ്നമായി മരണം വരെ സൂക്ഷിക്കാന്‍
ഈ ശരീരത്തെ പകര്‍ത്തുക.
സൂക്ഷിക്കുക.
നിങ്ങളുടെ മരണം വരെ.











Saturday 8 October 2011

മുല്ലപ്പൂ വസന്തവും കേരളത്തിലെ മുസ്ലിം സ്ത്രീകളും





മുല്ലപ്പൂവസന്തത്തിന്റെ സൌരഭ്യം ലോകത്താകെ പരക്കുന്നത് നാമറിയുന്നു. സ്വാതന്ത്യ്രത്തിനും നീതിക്കും ജനാധിപത്യത്തിനും തുല്യതക്കും വേണ്ടി ആഫ്രിക്കയിലും ഈജിപ്തിലും അറബ്രാജ്യങ്ങളിലും നടന്നുവരുന്ന മുന്നേറ്റങ്ങള്‍ക്ക് പുതിയ കാലത്തിന്റെ, പുതിയ മുന്നേറ്റങ്ങളുടെ ആത്മാവും ശരീരവുമുണ്ട്. അതിനി തടയാനാവാത്ത ദാഹമാണ്. ജനതയെ, പ്രതേകിച്ചും രാജാധിപത്യത്തില്‍ കഴിയുന്ന മനുഷ്യരെ സ്വാതന്ത്യ്ര ദാഹികളാക്കി മാറ്റിയത് പുതിയ സ്വപ്നങ്ങളും സങ്കല്‍പങ്ങളും വിശ്വാസങ്ങളുമാണ്. വിശ്വാസത്തിന്റെ ബലത്തില്‍ നടക്കുന്ന ഈ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അജ്ഞത തന്നെയാണ്.
മുല്ലപ്പൂ വസന്തത്തില്‍ തെരുവിലിറങ്ങുന്നവരില്‍ മുസ്ലിം സ്ത്രീകളും കുട്ടികളും യുവാക്കളും വിദ്യാര്‍ഥികളുമെല്ലാമുണ്ട്. ഇവിടങ്ങളിലെ വിപ്ളവമുന്നേറ്റങ്ങള്‍ക്ക് മുസ്ലിം സ്ത്രീകളുടെ സജീവ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹയായ യമനിലെ പോരാട്ടവീര്യം തവക്കുല്‍ കര്‍മാന്‍ ഇതിലൊരാള്‍ മാത്രം.
നാമുക്ക് ഇങ്ങ് ഇന്ത്യയിലേക്ക് വരാം. പ്രത്യേകിച്ചും കേരളത്തില്‍. ഇവിടെ മുസ്ലിം സ്ത്രീകള്‍ പൊതു പ്രവര്‍ത്തനത്തിനിറങ്ങരുതെന്നാണ് പൌരോഹിത്യത്തിന്റെ ആജ്ഞ. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതിന് ചില വിലക്കുകള്‍ കൊണ്ടു വരാന്‍ ഒരുരാഷ്ട്രീയ പാര്‍ട്ടി ആലോചിക്കുക വരെയുണ്ടായി. മുസ്ലിം സ്ത്രീകള്‍ പൊതുവേദിയില്‍ പുരുഷന്മാരോടൊപ്പം പ്രത്യക്ഷപ്പെടാന്‍ പാടില്ല. തെരുവിലിറങ്ങി സമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാന്‍ പാടില്ല. ദൈവത്തിന്റെ ഭവനങ്ങളായ മസ്ജിദുകളില്‍ പ്രാര്‍ഥിക്കാന്‍ പാടില്ല. ഇങ്ങിനെ എത്രയെത്ര വിധിവിലക്കുകള്‍. പുതിയ കാലത്തെ നിര്‍വചിക്കാനാവാത്ത പുരോഹിതന്മാര്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും അധികകാലം കേരളത്തെ ഇങ്ങിനെ വരച്ച വരയില്‍ നിര്‍ത്താനാവില്ല എന്നാണ് അറബ് ലോകങ്ങളിലടക്കം ആഞ്ഞു വീശുന്ന മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത്.
മുല്ലപ്പൂ മുന്നേറ്റങ്ങളുടെ ചില ചിത്രങ്ങള്‍ കാണുക. അത് കേരളത്തിലെ മുസ്ലിം ജീവിതങ്ങള്‍ക്കും പ്രേരണകളാകും. പ്രതീകങ്ങളാകും. നമുക്ക് ഇപ്പോള്‍ അങ്ങിനെ തന്നെ വിശ്വസിക്കാം.